Friday, June 7, 2019

പ്രവേശനോത്സവം 2019 | SMHS Nakapuzha









നാകപ്പുഴ: സെന്റ്. മേരീസ് ഹൈസ്‌കൂളിൽ പുതിയ അധ്യയന വർഷത്തിന് ആരംഭം കുറിച്ച് പ്രവേശനോത്സവം നടന്നു.  നവാഗതരായി എത്തിച്ചേർന്ന കുട്ടികൾക്ക് പുതിയ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷൈനി തോമസ് സ്വാഗതം ആശംസിച്ചു. തുടർന്ന് കുട്ടികളെ പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ അക്ഷരകിരീടവും പൂച്ചെണ്ടും നൽകി വരവേറ്റു. യോഗത്തിന് അധ്യക്ഷപദം അലങ്കരിച്ചത് സ്‌കൂൾ മാനേജർ റവ. ഫാ.ജെയിംസ് വാരാരപ്പിള്ളിൽ ആയിരുന്നു. നവാഗതനായ അച്ഛനും കുരുന്നുകൾക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് മാനേജറാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. നവാഗതർക്ക് ബാഗുകൾ വിതരണം ചെയ്തത് തൊടുപുഴ, പ്രത്യാശ റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രതിനിധി കുമാരി. ബിന്റയായിരുന്നു. സമ്മാനകിറ്റ് വിതരണം നടത്തിയത് അസിസ്റ്റന്റ് മാനേജർ ആണ്. തുടർന്ന് PTA പ്രസിഡന്റ്, MPTA പ്രസിഡന്റ്, അലുമിനി അസോസിയേഷൻ ഭാരവാഹി എന്നിവർ പുതിയ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിന് ശേഷം നവാഗതരായ കുരുന്നുകളെ വേദിയിൽ നിന്നും സഹപാഠികളും മറ്റുള്ളവരും ചേർന്ന്  മൾട്ടിമീഡിയ ക്ലാസ്റൂമായ ഒന്നാം ക്ലാസ്സിലേക്ക് എതിരേറ്റു. അവിടെ പൊതു അസംബ്ലിയിൽ വെച്ച് അധ്യാപകർ എല്ലാവർക്കും മധുരം വിളമ്പി.










No comments:

Post a Comment