Monday, June 17, 2019

ആരോഗ്യബോധവൽക്കരണത്തിന്റെ ഭാഗമായി ഏകദിന ക്യാമ്പയിൻ സംഘടിപ്പിച്ചു








നാകപ്പുഴ : ആരോഗ്യബോധവൽക്കരണത്തിന്റെ ഭാഗമായി
സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ പകർച്ചവ്യാധി പ്രതിരോധത്തെക്കുറിച്ചും, ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും  അവബോധം സൃഷ്ടിക്കുന്നതിനായി 'വരയ്ക്കാം ആരോഗ്യത്തിനായി 'എന്ന പേരിൽ ഒരു ഏകദിന ക്യാമ്പയിൻ സംഘടിപ്പിച്ചു. എറണാകുളം ജില്ലയിൽ നിപ രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഇത്തരമൊരു ഏകദിന ക്യാമ്പയിൻ സംഘടിപ്പിച്ചത്. ക്യാമ്പയിന്റെ ഭാഗമായി 14ആം തീയതി വെള്ളിയാഴ്ച രാവിലെ സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി തോമസ് പ്രത്യേകം തയ്യാറാക്കിയ ബോധവൽക്കരണ സന്ദേശം വായിച്ചു. തുടർന്ന് എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി ക്ലാസ്സുകളിൽ എല്ലാ കുട്ടികളെയും പങ്കെടിപ്പിച്ചുകൊണ്ട് പോസ്റ്റർ രചന മത്സരവും നടത്തി.  സ്കൂൾ തലത്തിൽ ഈ മൂന്നുവിഭാഗങ്ങളിലെയും ഏറ്റവും മികച്ച ഒരെണ്ണം  ക്ലാസ് ടീച്ചർമാർ തെരഞ്ഞെടുത്ത് ജില്ലാതലത്തിലേക്ക് അയക്കുകയും ചെയ്തു. നമ്മൾ ശ്വസിക്കുന്ന വായുവും,കുടിക്കുന്ന വെള്ളവും, കഴിക്കുന്ന ആഹാരവും, വ്യക്തിശുചിത്വവും,പരിസരശുചിത്വവും  ആരോഗ്യ സംരക്ഷണത്തിൽ പ്രാധാന പങ്ക് വഹിക്കുന്നു. നല്ല ആരോഗ്യശീലങ്ങളിൽ കൂടി മാത്രമേ പകർച്ചവ്യാധികളെ തടയുവാൻ സാധിക്കുകയുള്ളുവെന്നും കുട്ടികൾ ഈ ക്യാമ്പയിനിലൂടെ മനസിലാക്കി.

No comments:

Post a Comment