
നാകപ്പുഴ: സെന്റ്.മേരീസ് ഹൈസ്‌ക്കൂളിൽ വർഷങ്ങളായി സ്തുത്യർഹ സേവനം അനുഷ്‌ടിച്ചു വന്ന റെനു സാറിനും എലിസബത്ത് ടീച്ചറിനും യാത്രയയപ്പ് നൽകി. ഹൈസ്‌കൂൾ ഫിസിക്സ് അധ്യാപകനും സ്റ്റാഫ് സെക്രട്ടറിയുമായിരുന്ന റെനു സാർ മൂന്ന് വർഷം ഈ സ്‌കൂളിൽ ജോലി നോക്കിയിട്ടുണ്ട്. അവധിക്കാലം മുഴുവൻ സ്‌കൂളിന്റെ മികവിനായി ചിലവഴിച്ച അദ്ദേഹത്തിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ വർഷം സ്‌കൂളിന്റെ മുഖച്ഛായ തന്നെ മാറിയത്. സാറിന് LFHS ഊന്നുകല്ലിൽ യു. പി വിഭാഗം അധ്യാപകനായിട്ടാണ് സ്ഥലം മാറ്റം ലഭിച്ചത്.
രണ്ടു വർഷം യു. പി വിഭാഗത്തിൽ ജോലി ചെയ്ത് വന്ന ഗണിത അധ്യാപകയായിരുന്നു എലിസബത്ത്. സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരോടും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതിന് ടീച്ചറിന് സാധിച്ചിരുന്നു. ടീച്ചറിന് മീൻമുട്ടി, മാർ.മാത്യു യു. പി സ്കൂളിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.
സ്‌കൂളിന് ഏറ്റവും പ്രിയപ്പെട്ട രണ്ടുപേരും പിരിഞ്ഞു പോകുന്നതിന്റെ സങ്കടത്തിലാണ് കുട്ടികളും അധ്യാപകരും.
No comments:
Post a Comment