Sunday, June 16, 2019

സ്‌കൂൾ കുട്ടികൾക്ക് ബാഗും കുടയും സംഭാവന നൽകി സഹായഗിരി ഹെൽത്ത് കെയർ സൊസൈറ്റി


 തൊടുപുഴ : സ്‌കൂൾ കുട്ടികൾക്ക് തൊടുപുഴ പ്രത്യാശ റീഹാബിലിറ്റേഷൻ സെന്റർ
കുട, ബാഗ് എന്നിവ നല്കി. നാകപ്പുഴ സെന്റ്.മേരീസ് ഹൈസ്‌കൂളിലെ 25 കുട്ടികൾക്കുള്ള ബാഗുകളും കുടകളുമാണ് SISTERS OF DESTITUTE ന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം സംഭാവന നൽകിയത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരായ  കുട്ടികൾക്ക് ബാഗ്, കുട വിതരണം നേരത്തെ നടത്തിയിരുന്നു. ബാക്കിയുള്ള ബാഗുകളും കുടകളും ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി തോമസ് 13_ആം തീയതി വിതരണം നടത്തുകയും സംഭാവന നല്കിയവർക്ക്‌ നന്ദിയർപ്പിക്കുകയും ചെയ്തു.



No comments:

Post a Comment