




നാകപ്പുഴ : നാകപ്പുഴ സെന്റ്.മേരീസ് ഹൈസ്കൂളിൽ പി.ടി.എ പൊതുയോഗം നടന്നു. ജൂണ് 21ആം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 നാണ് പൊതുയോഗം ആരംഭിച്ചത്. പി.ടി.എ പ്രസിഡന്റ് ശ്രീ.ഫ്രാൻസിസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാഗതം ആശംസിച്ചത് ശ്രീമതി സിനോബി ജോസ് ആയിരുന്നു. തുടർന്ന് റിപ്പോർട്ട് അവതരണം ആയിരുന്നു. പി.ടി.എ സെക്രട്ടറി ശ്രീ. രാജേഷ് കുമാർ പി.കെ ആണ് റിപ്പോർട്ട് അവതരിപ്പിച്ചത്. സ്‌കൂൾ മാനേജർ റവ. ഫാ. ജെയിംസ് വാരാരപ്പിള്ളിൽ യോഗത്തിന് ആശംസകൾ അർപ്പിച്ചു. രക്ഷകർത്താക്കൾക്ക് വിദ്യാഭ്യാസത്തിലുള്ള പ്രധാന്യത്തെപ്പറ്റി അച്ചൻ ഓർമിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി തോമസ് സ്‌കൂളിൽ വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. ഒന്ന് മുതൽ നാല് വരെ ഇംഗ്ളീഷ് മാധ്യമമായി പഠിപ്പിക്കുവാനാരംഭിച്ച കാര്യം ഹെഡ്മിസ്ട്രസ് പി.ടി.എ അംഗങ്ങളെ അറിയിച്ചു. ജൂലൈ മുതൽ സ്പോക്കൻ ഇംഗ്ളീഷ് കളാസ്സുകൾ ആരംഭിക്കുമെന്നും എച്ച്. എം അറിയിച്ചു.
പി.ടി.എ പ്രസിഡന്റ് ശ്രീ ഫ്രാൻസിസ് മാത്യു സ്‌കൂളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അതിൽ മാതാപിതാക്കൾക്കുള്ള പങ്കിനെക്കുറിച്ചും പ്രസംഗിച്ചു. എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. നിഷ യോഗത്തിൽ എല്ലാവരും പങ്കെടുക്കേണ്ട പ്രാധാന്യത്തെപ്പറ്റി ഓർമ്മപ്പെടുത്തി. പിന്നീട് പുതിയ പി.ടി.എ അംഗങ്ങളെ തെരഞ്ഞെടുത്തു. ഭൂരിഭാഗം മാതാപിതാക്കളും പി.ടി.എ പൊതുയോഗത്തിൽ പങ്കെടുത്തു. യോഗത്തിന് നന്ദിയർപ്പിച്ചത് ശ്രീമതി മേരിക്കുട്ടി ആണ്.
No comments:
Post a Comment