Wednesday, June 19, 2019

കായിക മികവിലേക്കുയരാൻ സ്‌പോർട്‌സ് ഉത്പന്നങ്ങൾ വിതരണം ചെയ്ത് മെർലി ടീച്ചർ








നാകപ്പുഴ: ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി എല്ലാ കുട്ടികൾക്കും കളിക്കാനുതകുന്ന തരത്തിലുള്ള കായികോല്പന്നങ്ങൾ സ്കൂളിൽ വിതരണം ചെയ്തു.  യു.പി വിഭാഗം അധ്യാപികയായ മെർലി ടീച്ചറാണിതിന് സംഭാവന നൽകിയത്. ഹെഡ്മിസ്ട്രസും കുട്ടികളും ചേർന്നാണിത് ഏറ്റു വാങ്ങിയത്. നാല് ഷട്ടിൽ ബാറ്റും, ചെസ്സ്- ക്യാരംസ് കരുക്കളും, ത്രോ ചെയ്യുന്നവയുമാണ് കുട്ടികൾക്ക് കളിക്കുന്നതിനായി വാങ്ങിയത്. വാങ്ങിയ ദിവസം മുതൽ തന്നെ പുതിയ കളിയുപകരണങ്ങൾ ഉപയോഗിച്ച് കളിക്കാനുള്ള തിടുക്കത്തിലാണ് കുട്ടികളെല്ലാവരും.

No comments:

Post a Comment