Wednesday, June 12, 2019

പരിസ്ഥിതി ദിനാചരണം: പ്രകൃതിക്കായി സ്ക്കൂളൊന്നിച്ചു






 നാകപ്പുഴ: 11.06.2019 ന് സെന്റ്.മേരീസ് ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. രാവിലെ നടന്ന അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷൈനി തോമസ് പരിസ്ഥിതിദിന സന്ദേശം നൽകി. ഈശ്വരപ്രാർത്ഥനയോടു കൂടി ആരംഭിച്ച അസംബ്ലിയിൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥിയായ ജോസഫ് സിജോ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. കുമാരി സോന ബിനു പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം പറഞ്ഞു. ഏഴാം ക്ലാസിലെ പെൺകുട്ടികൾ പരിസ്ഥിതിദിന ഗാനം ആലപിക്കുകയും ചെയ്തു. 

         പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ മുതിർന്ന അധ്യാപിക ശ്രീമതി. മേരിക്കുട്ടി ആര്യവേപ്പിൻ തൈ  നടുകയുണ്ടായി. ഹെഡ്മിസ്ട്രസും മറ്റൊരു വൃക്ഷത്തൈ നട്ടു. ദിനാചരണത്തിന്റെ ഭാഗമായി ഓഡിയോ സന്ദേശവും, പരിസ്ഥിതി നശീകരണത്തെക്കുറിച്ചുള്ള പ്രസന്റേഷനും ICT സഹായത്തോടെ കുട്ടികളെ കാണിച്ചു. ഇതിനോടനുബന്ധിച്ച്   LP, UP, HS തലത്തിൽ ക്വിസ്സ് മത്സരവും നടന്നു. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് വൃക്ഷത്തൈ വിതരണവും ഉണ്ടായിരുന്നു. 


No comments:

Post a Comment