Saturday, June 29, 2019
Friday, June 28, 2019
ലഹരി വിരുദ്ധ ദിനാചരണം നടത്തി
നാകപ്പുഴ : June26 ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. രാവിലെ നടന്ന അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തുകയും സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഉച്ചകഴിഞ്ഞ് ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരവും ഉണ്ടായിരുന്നു. LP, UP, HS വിഭാഗത്തിലെ കുട്ടികളെല്ലാവരും അതിൽ പങ്കെടുത്തു. ഈ പ്രവർത്തനങ്ങളിലൂടെ ലഹരിയുടെ വിപത്തുകളെക്കുറിച്ച് കുട്ടികൾ മനസിലാക്കി.
Wednesday, June 26, 2019
കൊതിയൂറും വിഭവമായി മുട്ടബിരിയാണി സ്‌പെഷ്യൽ
നാകപ്പുഴ : ഉച്ചയൂണിന് പകരം കുട്ടികൾക്ക് കൊതിയൂറും വിഭവമായി മുട്ട ബിരിയാണി സ്‌പെഷ്യൽ നൽകി. പതിവായുള്ള ഉച്ചയൂണ് പ്രതീക്ഷിച്ചിരുന്ന കുട്ടികൾ അപ്രതീക്ഷിതമായി ലഭിച്ച മുട്ട ബിരിയാണി സ്‌പെഷ്യൽ കണ്ട് സന്തോഷപുളകിതരായി. എല്ലാ അധ്യാപകരും പങ്കുചേർന്നാണ് കുട്ടികൾക്ക് ഈ സ്‌പെഷ്യൽ ബിരിയാണി വിളമ്പി നല്കിയത്. കുട്ടികളുടെ സന്തോഷം കണ്ട് മാസത്തിലൊരിക്കൽ
ഇത്തരത്തിൽ സ്‌പെഷ്യൽ വിഭവങ്ങൾ നൽകുന്നതിനുള്ള ആലോചനയിലാണ് സ്‌കൂൾ അധികൃതർ.
Sunday, June 23, 2019
പി.ടി.എ പൊതുയോഗം നടത്തി





നാകപ്പുഴ : നാകപ്പുഴ സെന്റ്.മേരീസ് ഹൈസ്കൂളിൽ പി.ടി.എ പൊതുയോഗം നടന്നു. ജൂണ് 21ആം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 നാണ് പൊതുയോഗം ആരംഭിച്ചത്. പി.ടി.എ പ്രസിഡന്റ് ശ്രീ.ഫ്രാൻസിസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാഗതം ആശംസിച്ചത് ശ്രീമതി സിനോബി ജോസ് ആയിരുന്നു. തുടർന്ന് റിപ്പോർട്ട് അവതരണം ആയിരുന്നു. പി.ടി.എ സെക്രട്ടറി ശ്രീ. രാജേഷ് കുമാർ പി.കെ ആണ് റിപ്പോർട്ട് അവതരിപ്പിച്ചത്. സ്‌കൂൾ മാനേജർ റവ. ഫാ. ജെയിംസ് വാരാരപ്പിള്ളിൽ യോഗത്തിന് ആശംസകൾ അർപ്പിച്ചു. രക്ഷകർത്താക്കൾക്ക് വിദ്യാഭ്യാസത്തിലുള്ള പ്രധാന്യത്തെപ്പറ്റി അച്ചൻ ഓർമിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി തോമസ് സ്‌കൂളിൽ വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. ഒന്ന് മുതൽ നാല് വരെ ഇംഗ്ളീഷ് മാധ്യമമായി പഠിപ്പിക്കുവാനാരംഭിച്ച കാര്യം ഹെഡ്മിസ്ട്രസ് പി.ടി.എ അംഗങ്ങളെ അറിയിച്ചു. ജൂലൈ മുതൽ സ്പോക്കൻ ഇംഗ്ളീഷ് കളാസ്സുകൾ ആരംഭിക്കുമെന്നും എച്ച്. എം അറിയിച്ചു.
പി.ടി.എ പ്രസിഡന്റ് ശ്രീ ഫ്രാൻസിസ് മാത്യു സ്‌കൂളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അതിൽ മാതാപിതാക്കൾക്കുള്ള പങ്കിനെക്കുറിച്ചും പ്രസംഗിച്ചു. എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. നിഷ യോഗത്തിൽ എല്ലാവരും പങ്കെടുക്കേണ്ട പ്രാധാന്യത്തെപ്പറ്റി ഓർമ്മപ്പെടുത്തി. പിന്നീട് പുതിയ പി.ടി.എ അംഗങ്ങളെ തെരഞ്ഞെടുത്തു. ഭൂരിഭാഗം മാതാപിതാക്കളും പി.ടി.എ പൊതുയോഗത്തിൽ പങ്കെടുത്തു. യോഗത്തിന് നന്ദിയർപ്പിച്ചത് ശ്രീമതി മേരിക്കുട്ടി ആണ്.
Friday, June 21, 2019
Thursday, June 20, 2019
പി.എൻ പണിക്കരുടെ സ്മരണാർത്ഥം വായനാദിനം ആചരിച്ചു
നാകപ്പുഴ : കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. അദ്ദേഹത്തിന്റെ ചരമദിനാനുസ്മരണാർത്ഥം സ്‌കൂളിൽ വായനദിനാചാരണം നടത്തി.
ദിനാചരണത്തിന്റെ ഭാഗമായി നടന്ന അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ, വായനപ്പാട്ട്, പി.എൻ പണിക്കർ ജീവചരിത്ര വായന, പ്രസംഗം, കഥാവതരണം, എന്റെ വിദ്യാലയ ചരിത്രം വായന തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. സീനിയർ അസിസ്റ്റന്റ് ശ്രീമതി സിനോബി ജോസ് വിദ്യാർത്ഥികൾക്ക് വായനാദിന സന്ദേശം നൽകി.
സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും വായനാദിനത്തോടനുബന്ധിച്ച് പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ലൈബ്രറിയിൽ പുസ്‌തകപരിചയവും ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് ICT സാധ്യതകൾ പ്രയോജനപ്പെടുത്തി വീഡിയോ സന്ദേശവും, പ്രധാന കവികൾ അറിയപ്പെടുന്നത് ഏത് പേരിലാണ് എന്നതിനെക്കുറിച്ചുള്ള പ്രസന്റേഷൻ മലയാളം അധ്യാപകൻ ശ്രീ.ബിബിഷ് ജോണ് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് എല്ലാ അധ്യാപകരുടേയും നേതൃത്വത്തിൽ
LP, UP, HS വിഭാഗത്തിന് പ്രസന്റേഷൻ അവതരണത്തോടെയുള്ള ക്വിസ്സ് മത്സരവും നടന്നു. മത്സരത്തിൽ വിജയികളായവരെ തിരഞ്ഞെടുക്കുകയും ചെയ്തു. ഉച്ചയ്ക്ക് 2.30pm ന് വായനദിനാചാരണം സമാപിച്ചു.
Wednesday, June 19, 2019
കായിക മികവിലേക്കുയരാൻ സ്‌പോർട്‌സ് ഉത്പന്നങ്ങൾ വിതരണം ചെയ്ത് മെർലി ടീച്ചർ
നാകപ്പുഴ: ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി എല്ലാ കുട്ടികൾക്കും കളിക്കാനുതകുന്ന തരത്തിലുള്ള കായികോല്പന്നങ്ങൾ സ്കൂളിൽ വിതരണം ചെയ്തു. യു.പി വിഭാഗം അധ്യാപികയായ മെർലി ടീച്ചറാണിതിന് സംഭാവന നൽകിയത്. ഹെഡ്മിസ്ട്രസും കുട്ടികളും ചേർന്നാണിത് ഏറ്റു വാങ്ങിയത്. നാല് ഷട്ടിൽ ബാറ്റും, ചെസ്സ്- ക്യാരംസ് കരുക്കളും, ത്രോ ചെയ്യുന്നവയുമാണ് കുട്ടികൾക്ക് കളിക്കുന്നതിനായി വാങ്ങിയത്. വാങ്ങിയ ദിവസം മുതൽ തന്നെ പുതിയ കളിയുപകരണങ്ങൾ ഉപയോഗിച്ച് കളിക്കാനുള്ള തിടുക്കത്തിലാണ് കുട്ടികളെല്ലാവരും.
Tuesday, June 18, 2019
പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ രചന - വിജയികൾക്ക് സമ്മാനദാനം നൽകി
![]() |
പരിസ്ഥിതിദിന ക്വിസ്, ആരോഗ്യസംരക്ഷണം പോസ്ടര്‍ രചന എന്നിവയില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി തോമസ് സമ്മാനദാനം നല്കുന്നു. |
ആരോഗ്യസംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി ജൂൺ 14 ആം തീയതി നടന്ന പോസ്റ്റർ രചന മത്സരത്തിൽ എൽ .പി യിൽ ശ്രീനാഥ് സുനിലും യു.പി യിൽ ദേവനന്ദ പി.എസും എച്ച്.എസിൽ വിഷ്ണു മുരളിയും സമ്മാനാർഹരായി. മികവ് പുലർത്തിയ പ്രതിഭകൾക്കെല്ലാം ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി തോമസ് ജൂൺ 17 ആം തീയതി തിങ്കളാഴ്ച സമ്മാനദാനം നൽകി.
Monday, June 17, 2019
ആരോഗ്യബോധവൽക്കരണത്തിന്റെ ഭാഗമായി ഏകദിന ക്യാമ്പയിൻ സംഘടിപ്പിച്ചു
നാകപ്പുഴ : ആരോഗ്യബോധവൽക്കരണത്തിന്റെ ഭാഗമായി
സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ പകർച്ചവ്യാധി പ്രതിരോധത്തെക്കുറിച്ചും, ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി 'വരയ്ക്കാം ആരോഗ്യത്തിനായി 'എന്ന പേരിൽ ഒരു ഏകദിന ക്യാമ്പയിൻ സംഘടിപ്പിച്ചു. എറണാകുളം ജില്ലയിൽ നിപ രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഇത്തരമൊരു ഏകദിന ക്യാമ്പയിൻ സംഘടിപ്പിച്ചത്. ക്യാമ്പയിന്റെ ഭാഗമായി 14ആം തീയതി വെള്ളിയാഴ്ച രാവിലെ സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി തോമസ് പ്രത്യേകം തയ്യാറാക്കിയ ബോധവൽക്കരണ സന്ദേശം വായിച്ചു. തുടർന്ന് എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി ക്ലാസ്സുകളിൽ എല്ലാ കുട്ടികളെയും പങ്കെടിപ്പിച്ചുകൊണ്ട് പോസ്റ്റർ രചന മത്സരവും നടത്തി. സ്കൂൾ തലത്തിൽ ഈ മൂന്നുവിഭാഗങ്ങളിലെയും ഏറ്റവും മികച്ച ഒരെണ്ണം ക്ലാസ് ടീച്ചർമാർ തെരഞ്ഞെടുത്ത് ജില്ലാതലത്തിലേക്ക് അയക്കുകയും ചെയ്തു. നമ്മൾ ശ്വസിക്കുന്ന വായുവും,കുടിക്കുന്ന വെള്ളവും, കഴിക്കുന്ന ആഹാരവും, വ്യക്തിശുചിത്വവും,പരിസരശുചിത്വവും ആരോഗ്യ സംരക്ഷണത്തിൽ പ്രാധാന പങ്ക് വഹിക്കുന്നു. നല്ല ആരോഗ്യശീലങ്ങളിൽ കൂടി മാത്രമേ പകർച്ചവ്യാധികളെ തടയുവാൻ സാധിക്കുകയുള്ളുവെന്നും കുട്ടികൾ ഈ ക്യാമ്പയിനിലൂടെ മനസിലാക്കി.
Sunday, June 16, 2019
സ്കൂൾ കുട്ടികൾക്ക് ബാഗും കുടയും സംഭാവന നൽകി സഹായഗിരി ഹെൽത്ത് കെയർ സൊസൈറ്റി
തൊടുപുഴ : സ്‌കൂൾ കുട്ടികൾക്ക് തൊടുപുഴ പ്രത്യാശ റീഹാബിലിറ്റേഷൻ സെന്റർ
കുട, ബാഗ് എന്നിവ നല്കി. നാകപ്പുഴ സെന്റ്.മേരീസ് ഹൈസ്‌കൂളിലെ 25 കുട്ടികൾക്കുള്ള ബാഗുകളും കുടകളുമാണ് SISTERS OF DESTITUTE ന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം സംഭാവന നൽകിയത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരായ കുട്ടികൾക്ക് ബാഗ്, കുട വിതരണം നേരത്തെ നടത്തിയിരുന്നു. ബാക്കിയുള്ള ബാഗുകളും കുടകളും ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി തോമസ് 13_ആം തീയതി വിതരണം നടത്തുകയും സംഭാവന നല്കിയവർക്ക് നന്ദിയർപ്പിക്കുകയും ചെയ്തു.
Saturday, June 15, 2019
Thursday, June 13, 2019
Wednesday, June 12, 2019
പരിസ്ഥിതി ദിനാചരണം: പ്രകൃതിക്കായി സ്ക്കൂളൊന്നിച്ചു
നാകപ്പുഴ: 11.06.2019 ന് സെന്റ്.മേരീസ് ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. രാവിലെ നടന്ന അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷൈനി തോമസ് പരിസ്ഥിതിദിന സന്ദേശം നൽകി. ഈശ്വരപ്രാർത്ഥനയോടു കൂടി ആരംഭിച്ച അസംബ്ലിയിൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥിയായ ജോസഫ് സിജോ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. കുമാരി സോന ബിനു പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം പറഞ്ഞു. ഏഴാം ക്ലാസിലെ പെൺകുട്ടികൾ പരിസ്ഥിതിദിന ഗാനം ആലപിക്കുകയും ചെയ്തു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ മുതിർന്ന അധ്യാപിക ശ്രീമതി. മേരിക്കുട്ടി ആര്യവേപ്പിൻ തൈ നടുകയുണ്ടായി. ഹെഡ്മിസ്ട്രസും മറ്റൊരു വൃക്ഷത്തൈ നട്ടു. ദിനാചരണത്തിന്റെ ഭാഗമായി ഓഡിയോ സന്ദേശവും, പരിസ്ഥിതി നശീകരണത്തെക്കുറിച്ചുള്ള പ്രസന്റേഷനും ICT സഹായത്തോടെ കുട്ടികളെ കാണിച്ചു. ഇതിനോടനുബന്ധിച്ച് LP, UP, HS തലത്തിൽ ക്വിസ്സ് മത്സരവും നടന്നു. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് വൃക്ഷത്തൈ വിതരണവും ഉണ്ടായിരുന്നു.
Tuesday, June 11, 2019
Saturday, June 8, 2019
റെനു സാറിനും എലിസബത്ത് ടീച്ചറിനും യാത്രയയപ്പ് നൽകി

നാകപ്പുഴ: സെന്റ്.മേരീസ് ഹൈസ്‌ക്കൂളിൽ വർഷങ്ങളായി സ്തുത്യർഹ സേവനം അനുഷ്‌ടിച്ചു വന്ന റെനു സാറിനും എലിസബത്ത് ടീച്ചറിനും യാത്രയയപ്പ് നൽകി. ഹൈസ്‌കൂൾ ഫിസിക്സ് അധ്യാപകനും സ്റ്റാഫ് സെക്രട്ടറിയുമായിരുന്ന റെനു സാർ മൂന്ന് വർഷം ഈ സ്‌കൂളിൽ ജോലി നോക്കിയിട്ടുണ്ട്. അവധിക്കാലം മുഴുവൻ സ്‌കൂളിന്റെ മികവിനായി ചിലവഴിച്ച അദ്ദേഹത്തിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ വർഷം സ്‌കൂളിന്റെ മുഖച്ഛായ തന്നെ മാറിയത്. സാറിന് LFHS ഊന്നുകല്ലിൽ യു. പി വിഭാഗം അധ്യാപകനായിട്ടാണ് സ്ഥലം മാറ്റം ലഭിച്ചത്.
രണ്ടു വർഷം യു. പി വിഭാഗത്തിൽ ജോലി ചെയ്ത് വന്ന ഗണിത അധ്യാപകയായിരുന്നു എലിസബത്ത്. സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരോടും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതിന് ടീച്ചറിന് സാധിച്ചിരുന്നു. ടീച്ചറിന് മീൻമുട്ടി, മാർ.മാത്യു യു. പി സ്കൂളിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.
സ്‌കൂളിന് ഏറ്റവും പ്രിയപ്പെട്ട രണ്ടുപേരും പിരിഞ്ഞു പോകുന്നതിന്റെ സങ്കടത്തിലാണ് കുട്ടികളും അധ്യാപകരും.
Friday, June 7, 2019
പ്രവേശനോത്സവം 2019 | SMHS Nakapuzha
നാകപ്പുഴ: സെന്റ്. മേരീസ് ഹൈസ്‌കൂളിൽ പുതിയ അധ്യയന വർഷത്തിന് ആരംഭം കുറിച്ച് പ്രവേശനോത്സവം നടന്നു. നവാഗതരായി എത്തിച്ചേർന്ന കുട്ടികൾക്ക് പുതിയ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷൈനി തോമസ് സ്വാഗതം ആശംസിച്ചു. തുടർന്ന് കുട്ടികളെ പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ അക്ഷരകിരീടവും പൂച്ചെണ്ടും നൽകി വരവേറ്റു. യോഗത്തിന് അധ്യക്ഷപദം അലങ്കരിച്ചത് സ്‌കൂൾ മാനേജർ റവ. ഫാ.ജെയിംസ് വാരാരപ്പിള്ളിൽ ആയിരുന്നു. നവാഗതനായ അച്ഛനും കുരുന്നുകൾക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് മാനേജറാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. നവാഗതർക്ക് ബാഗുകൾ വിതരണം ചെയ്തത് തൊടുപുഴ, പ്രത്യാശ റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രതിനിധി കുമാരി. ബിന്റയായിരുന്നു. സമ്മാനകിറ്റ് വിതരണം നടത്തിയത് അസിസ്റ്റന്റ് മാനേജർ ആണ്. തുടർന്ന് PTA പ്രസിഡന്റ്, MPTA പ്രസിഡന്റ്, അലുമിനി അസോസിയേഷൻ ഭാരവാഹി എന്നിവർ പുതിയ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിന് ശേഷം നവാഗതരായ കുരുന്നുകളെ വേദിയിൽ നിന്നും സഹപാഠികളും മറ്റുള്ളവരും ചേർന്ന് മൾട്ടിമീഡിയ ക്ലാസ്റൂമായ ഒന്നാം ക്ലാസ്സിലേക്ക് എതിരേറ്റു. അവിടെ പൊതു അസംബ്ലിയിൽ വെച്ച് അധ്യാപകർ എല്ലാവർക്കും മധുരം വിളമ്പി.
Subscribe to:
Posts (Atom)