Wednesday, July 31, 2019

നെല്ലിമറ്റം സ്‌കൂളിലേക്ക് സ്ഥലംമാറിപ്പോകുന്ന രാജേഷ് സാറിന് യാത്രയയപ്പ്



















നാകപ്പുഴ : നാകപ്പുഴ
സ്‌കൂളിൽ നിന്നും സ്ഥലം മാറിപ്പോകുന്ന
സംസ്‌കൃത അധ്യാപകനായ ശ്രീ.രാജേഷ് കുമാർ പി.കെയ്ക്ക് യാത്രയയപ്പ് നൽകി. 2013ൽ നാകപ്പുഴ സെന്റ്. മേരീസ് ഹൈസ്‌കൂളിൽ ജോലിക്ക് ചേർന്ന അദ്ദേഹം ആറു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷമാണ് സ്ഥലം മാറിപ്പോകുന്നത്. ഈ കാലയളവിലെല്ലാം സബ്ജില്ലാതല സംസ്‌കൃതോത്സവത്തിന്റെ ട്രോഫികൾ സ്‌കൂളിലേക്ക് കൊണ്ടുവന്നതിൽ സാറിനുള്ള പങ്ക് ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്.
നെല്ലിമറ്റം സെന്റ്. ജോസഫ്‌സ് up സ്‌കൂളിലേക്കാണ് സാറിന്
സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ ഏറെ സങ്കടത്തോടുകൂടിയാണ് വിദ്യാർത്ഥികളെല്ലാവരും ചേർന്ന് യാത്രയാക്കിയത്.

No comments:

Post a Comment