നാകപ്പുഴ: ജൂലൈ മാസം 12ആം തീയതി പി.ടി.എ എക്സിക്യൂട്ടീവ് യോഗം നടത്തി. പി.ടി.എ പൊതുയോഗത്തിൽ തെരഞ്ഞെടുത്ത എക്സിക്യൂട്ടീവ് അംഗങ്ങൾ ഇതിൽ പങ്കെടുത്തു. പൊതുയോഗത്തിന് ശേഷമുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗമാണിത്.
യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി തോമസ് എക്സിക്യൂട്ടീവ് അംഗങ്ങൾക്കെല്ലാം
സ്വാഗതമേകി. തുടർന്ന് പി.ടി.എ പ്രസിഡന്റ് ശ്രീ.ഫ്രാൻസിസ് മാത്യു സ്കൂളിൽ വാഹന സൗകര്യം ഏർപ്പെടുത്തുന്നതിനെപ്പറ്റി ചർച്ച നടത്തി. എക്സിക്യൂട്ടീവ് അംഗങ്ങളെല്ലാം അതിനോട് യോജിക്കുകയും തുടർ നടപടികൾ ചെയ്യുന്നതിനെപ്പറ്റി ആലോചിക്കുകയും ചെയ്തു. ഗ്രോബാഗ് കൃഷി സ്കൂളിൽ നടപ്പാക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. തുടർന്ന് വിവിധ ചർച്ചകൾക്ക് ശേഷം ഏകദേശം 4.30 ഓടുകൂടി യോഗം പിരിഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിബീഷ് ജോണ് യോഗത്തിന് നന്ദിയർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി സിനോബി ജോസ്, അധ്യാപികയായ ഷേർലി കെ.റ്റി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
No comments:
Post a Comment