Sunday, July 21, 2019

ഓണത്തിന് ഒരു മുറം പച്ചക്കറിയുമായി കൃഷി വകുപ്പ്














നാകപ്പുഴ : ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ആശയത്തെ മുൻനിർത്തി സംസ്ഥാന കൃഷി വകുപ്പ് എല്ലാ ഗവ/എയ്‌ഡഡ്‌ സ്കൂളുകളിലേയ്ക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
മെച്ചപ്പെട്ട സമ്മിശ്ര പച്ചക്കറി വിത്തുകളാണ് കൃഷി വകുപ്പ് കുട്ടികൾക്കായി നൽകിയത്.
ഇതിന്റെ ഭാഗമായി നാകപ്പുഴ സെന്റ്.മേരീസ് ഹൈസ്കൂളിലും വിത്തുവിതരണം നടത്തി. പ്രഥമ അധ്യാപിക എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള വിത്തുകൾ നല്കി. 

No comments:

Post a Comment