Thursday, July 25, 2019

ദീപിക നമ്മുടെ ഭാഷാപദ്ധതിക്ക് ആരംഭം കുറിച്ചു










നാകപ്പുഴ: ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നാകപ്പുഴ സെന്റ്. മേരീസ് ഹൈസ്‌കൂളിൽ നടന്നു. ജൂലൈ 19ആം തീയതി വെള്ളിയാഴ്ച രാവിലെ 11.15ന് സ്‌കൂൾ മാനേജർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിന് സ്വാഗതം പറഞ്ഞത് ഹെഡ്മിസ്ട്രസ്
ശ്രീമതി. ഷൈനി തോമസാണ്. സ്‌കൂൾ മാനേജർ റവ. ഫാ. ജെയിംസ് വരാരപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ ദീപിക ഫ്രണ്ട്‌സ് ക്ലബ്ബ് (DFC) രൂപതാ സെക്രട്ടറി തോമസ് സാർ, ഫൊറോന സെക്രട്ടറി ജോസ് പാലക്കുഴിയിൽ, ഇടവക അംഗങ്ങളായ ജോസ് അറക്കൽ, ലീലാമ്മ ഇറമ്പിൽ എന്നിവർ പങ്കെടുത്തു. 

No comments:

Post a Comment