Thursday, July 18, 2019

വായന - ലഹരിവിരുദ്ധദിന മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു












നാകപ്പുഴ: വായനാദിനം, ലഹരിവിരുദ്ധ ദിനം എന്നിവയോട് അനുബന്ധിച്ച് നടന്ന മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നൽകി. വായനദിനമായ ജൂണ് 19ന് സ്‌കൂളിൽ വ്യത്യസ്തമായ പരിപാടികൾ നടക്കുകയുണ്ടായി. അന്നേ ദിവസം നടന്ന ചോദ്യോത്തരവേളയിൽ എല്ലാ കുട്ടികളും പങ്കെടുത്തു. ഈ ക്വിസ് മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ശ്രീനാഥ് സുനിലും, രണ്ടാം സ്ഥാനം ജിത്തു രഞ്ജിത്തും കരസ്ഥമാക്കി. യു. പി വിഭാഗത്തിൽ ജോസ്മി മാത്യു ഒന്നാം സ്ഥാനവും ആൻമേരി സിജി രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ ജോൺസൻ മാത്യു ഒന്നാം സ്ഥാനവും ജെയ്സൺ മാത്യു രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി തോമസ് സമ്മാനദാനം നിർവ്വഹിച്ചു.

        ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന പോസ്റ്റർ രചനാ മത്സരത്തിൽ എൽ. പി വിഭാഗത്തിൽ ശ്രീനാഥ് സുനിൽ ഒന്നാംസ്ഥാനവും വും അലക്സ് പോൾ രണ്ടാംസ്ഥാനവും വും കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ സോനാ ബിനു ഒന്നാം സ്ഥാനവും ഡോണ ബിനു രണ്ടാംസ്ഥാനവും നേടുകയുണ്ടായി. ഹൈസ്കൂൾവിഭാഗത്തിൽ ആൻസ് ജോസ് ഒന്നാംസ്ഥാനവും ഗംഗ പി.ആർ രണ്ടാംസ്ഥാനവും എമ്മാനുവൽ ഷാജി പ്രോത്സാഹന സമ്മാനത്തിനും അർഹരായി. വിജയികൾക്ക് അധ്യാപികയായ ശ്രീമതി. മേരിക്കുട്ടി വി.ജെ സമ്മാനദാനം നിർവഹിച്ചു.

No comments:

Post a Comment