നാകപ്പുഴ: നാകപ്പുഴ സെന്റ്.മേരീസ് പള്ളി വികാരി റവ.ഫാ. മാത്യു അത്തിക്കൽ അച്ചനും, കൊച്ചച്ചനായ ജോസ് ചിറപ്പറമ്പിൽ അച്ചനും യാത്രയയപ്പ് നൽകി. സെന്റ്.മേരീസ് ഹൈസ്‌കൂളിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷൈനി തോമസ് സ്വാഗതം പറഞ്ഞു. തുടർന്ന് അധ്യാപകരായ രാജേഷ് കുമാർ, മേരിക്കുട്ടി എന്നിവർ സ്ഥലം മാറിപ്പോകുന്ന അച്ചന്മാർക്ക് ആശംസകൾ അർപ്പിച്ചു. സ്‌കൂൾ മാനേജർ എന്ന നിലയിൽ വികാരിയച്ചൻ നൽകിയ സഹകരണത്തിനും സ്നേഹത്തിനും ഇരുവരും നന്ദിയർപ്പിച്ചു. പി.ടി.എ പ്രസിഡന്റ് അച്ചന്മാർക്ക് യാത്രാമംഗങ്ങൾ നേർന്നു. എം.പി.ടി.എ പ്രസിഡന്റിന്റെയും അദ്ധ്യാപക- അനധ്യാപകരുടെയും സാന്നിധ്യം യോഗത്തിന്റെ മാറ്റ് കൂട്ടി. വികാരി അച്ഛന്റെയും കൊച്ചച്ഛന്റെയും മറുപടി പ്രസംഗം ഏറെ ഹൃദ്യമായിരുന്നു. വികാരിയച്ചൻ നെടിയകാട് പള്ളിയിലേക്കും ജോസ് ചിരപ്പറമ്പിലച്ഛൻ മുതലക്കോടം ഇടവകയിലേക്കുമാണ് സ്ഥലംമാറി പോകുന്നത്. ബിബീഷ് ജോൺ യോഗത്തിന് നന്ദി പറഞ്ഞു.
Friday, May 17, 2019
സ്‌കൂൾ മാനേജർക്കും കൊച്ചച്ചനും യാത്രയയപ്പ് നൽകി

Subscribe to:
Post Comments (Atom)
No comments:
Post a Comment