Sunday, May 26, 2019

pySioGame Tutorials | Standard 1 Unit 16 (കൂട്ടിനോക്കാം) - ICT

pySioGame for Beginners | Standard 1 Unit 15 (ഒന്നും ഒന്നും രണ്ട്, രണ്ട് ചെണ്ടുമല്ലി) - ICT

സ്‌കൂൾ മാനേജർക്ക് സ്വാഗതമേകി സെന്റ്.മേരീസ് ഹൈസ്‌കൂൾ





നാകപ്പുഴ: സെന്റ്.മേരീസ് പള്ളി വികാരിയും സ്‌കൂൾ മാനേജറുമായി ചാർജെടുത്ത ജെയിംസ് വാരാരപ്പിള്ളിൽ അച്ചന് സ്‌കൂൾ അധികൃതർ സ്വാഗതം നൽകി. യോഗത്തിൽ ഹെഡ്മിസ്ട്രസ് ഷൈനി തോമസ് സ്വാഗതം ആശംസിച്ചു. തുടർന്ന് സ്‌കൂൾ സംബന്ധമായ കാര്യങ്ങൾ അച്ചൻ അധ്യാപകരോട് ചോദിച്ചറിഞ്ഞു. മറുപടി പ്രസംഗത്തിൽ ശതാബ്ദി ആഘോഷിക്കാൻ പോകുന്ന സ്‌കൂളിന്റെ മികവിനായുള്ള സഹായവാഗ്‌ദാനങ്ങൾ നൽകാമെന്ന് മാനേജർ പറഞ്ഞു. യോഗത്തിൽ നന്ദിയർപ്പിച്ചു സംസാരിച്ചത് സീനിയർ അസിസ്റ്റന്റ് സിനോബി ആയിരുന്നു. സ്‌കൂളും പരിസരവും ചുറ്റിനടന്നു വീക്ഷിച്ചതിനു ശേഷമാണ് മാനേജർ മടങ്ങിയത്.

Sunday, May 19, 2019

സ്‌കൂളുകൾ തുറക്കുന്നതിനുമുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം



സ്കൂളുകൾക്കെല്ലാം ഇനി ഒരൊറ്റ നിറം


STD 1 Unit 7 (വീട് നല്ല വീട്) - ICT

STD 1 Unit 6 (എണ്ണി വരയ്ക്കാം) - ICT

സെന്റ്.മേരീസ് ഹൈസ്‌കൂളിനെ ഹരിതാഭമാക്കാനൊരുങ്ങി അധ്യാപകർ









നാകപ്പുഴ: നാകപ്പുഴ സെന്റ്.മേരീസ് ഹൈസ്‌ക്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം മികച്ചതാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപകർ തുടക്കം കുറിച്ചു. ഇതിന് മുന്നോടിയായി ചെടിച്ചട്ടികൾക്ക് പെയിന്റടിച്ചു. പ്രകൃതിയോട് ചേർന്ന് നിൽക്കേണ്ടതിന്റെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തി മണ്ണിന്റെയും ഇലകളുടെയും നിറമാണ് ഇവയ്ക്ക് നൽകിയത്. സ്‌കൂൾ തുറക്കുന്നതിനു മുൻപേ കുട്ടികൾക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്നതിന്റെ തിരക്കിലാണ് അധ്യാപകരെല്ലാവരും.

Friday, May 17, 2019

സ്‌കൂൾ മാനേജർക്കും കൊച്ചച്ചനും യാത്രയയപ്പ് നൽകി









നാകപ്പുഴ: നാകപ്പുഴ സെന്റ്.മേരീസ് പള്ളി വികാരി റവ.ഫാ. മാത്യു അത്തിക്കൽ അച്ചനും, കൊച്ചച്ചനായ ജോസ് ചിറപ്പറമ്പിൽ അച്ചനും യാത്രയയപ്പ് നൽകി. സെന്റ്.മേരീസ് ഹൈസ്‌കൂളിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷൈനി തോമസ് സ്വാഗതം പറഞ്ഞു. തുടർന്ന് അധ്യാപകരായ രാജേഷ് കുമാർ, മേരിക്കുട്ടി എന്നിവർ സ്ഥലം മാറിപ്പോകുന്ന അച്ചന്മാർക്ക് ആശംസകൾ അർപ്പിച്ചു. സ്‌കൂൾ മാനേജർ എന്ന നിലയിൽ വികാരിയച്ചൻ നൽകിയ സഹകരണത്തിനും സ്നേഹത്തിനും ഇരുവരും നന്ദിയർപ്പിച്ചു. പി.ടി.എ പ്രസിഡന്റ് അച്ചന്മാർക്ക് യാത്രാമംഗങ്ങൾ നേർന്നു. എം.പി.ടി.എ പ്രസിഡന്റിന്റെയും അദ്ധ്യാപക- അനധ്യാപകരുടെയും സാന്നിധ്യം യോഗത്തിന്റെ മാറ്റ് കൂട്ടി. വികാരി അച്ഛന്റെയും കൊച്ചച്ഛന്റെയും മറുപടി പ്രസംഗം ഏറെ ഹൃദ്യമായിരുന്നു.  വികാരിയച്ചൻ നെടിയകാട് പള്ളിയിലേക്കും  ജോസ് ചിരപ്പറമ്പിലച്ഛൻ മുതലക്കോടം ഇടവകയിലേക്കുമാണ് സ്ഥലംമാറി പോകുന്നത്. ബിബീഷ് ജോൺ യോഗത്തിന് നന്ദി പറഞ്ഞു.

STD 1 Unit 4 (പൂച്ചെടികൾക്ക് വെള്ളമൊഴിക്കാം) - ICT


STD 1 Unit 3 (മത്സ്യം പിടിക്കാം) - ICT


STD 1 Unit 2 (ക്ലിക്ക് ചെയ്ത് കണ്ടെത്തൂ) - ICT

Thursday, May 16, 2019

ശതാബ്ദിയുടെ നിറവിൽ നാകപ്പുഴ സെന്റ് മേരീസ് ഹൈസ്കൂൾ

ചരിത്രം 
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ
കല്ലൂർക്കാട്‌ ഗ്രാമപഞ്ചായത്തിന്റെ 8-ാം വാർഡിലാണ്‌
നാഗപ്പുഴ സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌.1919 ജൂൺ
 മാസത്തില്‌ ഒന്നും രണ്ടും ക്ലാസ്സുകൾക്ക്‌ അംഗീകാരം
ലഭിച്ചതോടെയാണ്‌ സ്‌കൂളിന്റെ തുടക്കം. വാഴക്കുളം
ഇടവക നമ്പ്യാപറമ്പിൽ (തയ്യിൽ) ബഹുമാനപ്പെട്ട ഗീവറുഗീസച്ചൻ ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജരും ശ്രീ. വറുഗീസ്‌ തുറയ്‌ക്കൽ പ്രഥമ അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ ഹെഡ്‌മിസ്‌ട്രസ്‌ ശ്രീമതി. ഷൈനി തോമസും മാനേജർ റവ. ഫാദർ മാത്യു അത്തിക്കൽ അച്ഛനുമാണ്.


     1985-86-ൽ ഈ സ്‌കൂളിൽ പഠിച്ചിരുന്ന ടോമി മാത്യു പാറക്കാട്ടേൽ എന്ന കുട്ടിക്ക്‌ ചിത്രത്തുന്നലിന്‌ സംസ്ഥാന അവാർഡും 1988-89 ൽ ദീപ ക്ലീറ്റസ്‌ എന്ന കുട്ടിക്ക്‌ സംസ്‌കൃത കവിതാ രചനയ്‌ക്ക്‌ സംസ്ഥാന അവാർഡും 1992-93-ൽ സുരേഷ്‌കുമാർ കെ.എസ്‌. എന്ന കുട്ടിക്ക്‌ കളിമൺ രൂപ നിർമ്മാണത്തിന്‌ സംസ്ഥാന അവാർഡും ലഭിക്കുകയുണ്ടായി.


  1989-90-ൽ ഈ സ്‌കൂളിലെ അധ്യാപകനായ ശ്രീ. പി.എ. തോമസ്‌ പാറക്കാട്ടേലിന്‌ കോതമംഗലം രൂപതയുടെ ഏറ്റവും
 നല്ല പ്രൈമറി അദ്ധ്യാപകനുള്ള അവാർഡ്‌ ലഭിക്കുകയുണ്ടായി.
1992-93 ൽ കോതമംഗലം രൂപതയിലെ ഏറ്റവും മികച്ച ഹൈസ്‌കൂളിനുള്ള അവാർഡും ലഭിച്ചു. 1983-ൽ ഈ സ്‌കൂളിൽ അദ്ധ്യാപകനായിരുന്ന ശ്രീ. പി.എം. കുര്യൻ``കുര്യൻസ്‌ ടെലൂറിയൻ കണ്ടുപിടിച്ചതിന്‌ എൻ.സി.ഈ.ആർ.റ്റി.യുടെ വക 1000/- രൂപ ക്യാഷ്‌ അവാർഡിന്‌ അർഹനായി. 1962-66 കാലഘട്ടത്തിൽ ഈ സ്‌കൂളിൽ വിദ്യാർത്ഥിയായിരുന്ന പയസ്‌ കുര്യൻ പ്ലാത്തോട്ടത്തിൽ ഇപ്പോൾ ഓസ്‌ട്രേലിയയിൽ ശാസ്‌ത്രജ്ഞനായി (രസതന്ത്രവിഭാഗം) ജോലിചെയ്‌തുവരുന്നു. 1993-94 കാലഘട്ടത്തിൽ ഈ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന മനു വാര്യർ ഇപ്പോൾ തിരുവനന്തപുരം ഐ.എസ്‌.ആർ.ഒ.യിൽ ജൂനിയർ ശാസ്‌ത്രജ്ഞനായി സേവനം അനുഷ്‌ഠിക്കുന്നു.


കടപ്പാട് :- നാകപ്പുഴ സ്കൂൾ വിക്കി

STD I Unit 1 ഒളിച്ചിരിക്കുന്നതാര് (ICT)

Monday, May 13, 2019

ഹൈടെക്ക് വിദ്യാഭ്യാസത്തിനു പുതിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റവുമായി കൈറ്റ്


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കംപ്യൂട്ടറുകളിലേക്കായി പരിഷ‌്കരിച്ച സ്വതന്ത്ര ഓപ്പറേറ്റിങ്‌ സിസ‌്റ്റം പുറത്തിറക്കി.  ‘ഐ ടി @സ്‍കൂൾ ഗ്ന‍ു/ലിനക്‌സ് 18.04’ എന്നപേരിൽ  കേരള ഇൻഫ്രാസ്ട്രക്ച‍ർ ആൻഡ‌് ടെക്നോളജി ഫോ‍ർ എജ്യുക്കേഷൻ (കൈറ്റ്) ആണ‌് പുറത്തിറക്കിയത‌്. സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ 18.04 എൽടിഎസ് പതിപ്പ് അടിസ്ഥാനമാക്കിയതാണ‌് സിസ്റ്റം. കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ ഓപ്പറേറ്റിങ് സിസ്റ്റം എന്നനിലയിൽ മാത്രമല്ല, വീടുകളിലെ കംപ്യൂട്ടറുകളിലും സർക്കാർ ഓഫീസുകൾ, ഓഫീസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ഡിടിപി സെന്ററുകൾ, ഇന്റർനെറ്റ് കിയോസ്കുകൾ, സോഫ്റ്റ്‌വെയർ നിർമാതാക്കൾ, കോളേജ് വിദ്യാർഥികൾ, മറ്റു കംപ്യൂട്ടർ സേവനദാതാക്കൾ തുടങ്ങിയവർക്കും സമ്പൂർണ കംപ്യൂട്ടിങ് പ്ലാറ്റ്ഫോമായി സൗജന്യമായി ഉപയോഗിക്കാം.
ഉബുണ്ടു 18.04 റെപ്പോസിറ്ററിയിൽ ഇല്ലാത്ത മറ്റു പല സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും പുതിയ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിക്ക സോഫ്റ്റ്‌വെയറും ഏറ്റവും പുതിയ വേർഷനുകളിലേക്ക് അപ്ഡേറ്റ‌് ചെയ്യുകയും  സ്‍കൂൾ പാഠ്യപദ്ധതിക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യുകയും സാധ്യമാണ‌്. മലയാളം കംപ്യൂട്ടിങ്ങിന് വിപുലമായ മലയാളം യൂണികോഡ് ഫോണ്ട് ശേഖരമുണ്ട്. സ്കൂൾ ഐസിടി പാഠപുസ്തകങ്ങളിൽ നിർദേശിക്കുന്ന സോഫ്റ്റ്‌വെയറുകളെ കൂടാതെ പൊതു ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ ബൃഹത്തായ ശേഖരവുമുണ്ട‌്.

ഓഫീസ് പാക്കേജുകൾ, ഭാഷാ ഇൻപുട്ട് ടൂളുകൾ, ഡാറ്റാ ബേസ് ആപ്ലിക്കേഷനുകൾ, ഡിടിപി -ഗ്രാഫിക്സ്-  ഇമേജ് എഡിറ്റിങ് സോഫ്‌റ്റ്‌‌വെയറുകൾ, സൗണ്ട് റെക്കോഡിങ് -വീഡിയോ എഡിറ്റിങ് -ത്രീഡി അനിമേഷൻ പാക്കേജുകൾ, പ്രോഗ്രാമിങ്ങിനുള്ള ഐഡിഇകൾ, ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, ഡാറ്റാ ബേസ് സർവറുകൾ, മൊബൈൽ ആപ്പുകളുടെ ഡെസ്‍ക് ടോപ് വേർഷനുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവിധ വിഷയങ്ങൾ ഐടി ഉപയോഗിച്ച് പഠിക്കാനായി അന്താരാഷ്ട്ര പ്രസിദ്ധമായ സ്വതന്ത്രസോഫ്‌റ്റ്‌‌വെയറുകളായ ജിയോജിബ്ര, ഫെറ്റ്, സ്റ്റെല്ലേറിയം, കാൽസ്യം, മാർബിൾ, രാസ്‌മോൾ, ജി പ്ലെയ്റ്റ്സ്, ഗെമിക്കൽ, ജികോംപ്രിസ്, പൈസിയോ ഗെയിം, ജെ-ഫ്രാക‌്ഷൻ ലാബ‌് തുടങ്ങിയവ കസ്റ്റമൈസ് ചെയ്തും ലോക്കലൈസ് ചെയ്തുമാണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് വിക്ടേഴ്സ്, സമഗ്ര പോർട്ടൽ, സ്കൂൾ വിക്കി സൈറ്റുകളിലേക്ക് നേരിട്ടു പ്രവേശിക്കാം.

ഇതെല്ലാം ഉടമസ്ഥാവകാശമുള്ള (പ്രൊപ്രൈറ്ററി) ആപ്ലിക്കേഷനുകളാണെങ്കിൽ കംപ്യൂട്ടർ ഒന്നിന് ചുരുങ്ങിയത് ഒന്നര ലക്ഷം രൂപ ലൈസൻസ് ഇനത്തിൽ നൽകേണ്ടിവരുമായിരുന്നു. അപ്ഡേഷ‍നുകൾക്കായി അധിക ചെലവുമായേനെ. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി വിന്യസിച്ച 60,000 ലാപ്‌ടോപ്പുകളിലും പുതിയ ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി ജൂണിൽ വിന്യസിക്കുന്ന 55,000 ലാപ്‌ടോപ്പുകളിലും ഉൾപ്പെടെ സ്കൂളുകൾക്കുള്ള രണ്ടുലക്ഷത്തിലധികം കംപ്യൂട്ടറുകളിൽ പുതിയ ഓപ്പറേറ്റിങ‌് സിസ്റ്റത്തിന്റെ വിന്യാസം പുതിയ അധ്യയനവർഷത്തിനു മുമ്പുതന്നെ പൂർത്തിയാക്കുമെന്ന് കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ അൻവർ സാദത്ത് പറഞ്ഞു. രണ്ടു ലക്ഷത്തിലധികം കംപ്യൂട്ടറുകളിൽ ഒന്നരലക്ഷം രൂപ കണക്കാക്കി 3000 കോടി രൂപയുടെ സാമ്പത്തിക ലാഭം ഇതുവഴി ലഭിക്കും.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ എല്ലാ സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ  പഠനവും പരിശീലനവും നിർബന്ധമാക്കി സർക്കാർ ഉത്തരവുണ്ട്.  https://kite.kerala.gov.in -> Services-> Downloads  വെബ്സൈറ്റിൽനിന്നും ഓപ്പറേറ്റിങ‌് സിസ്റ്റം സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാം. ലിറ്റിൽ കൈറ്റ‌്സ‌ിന്റെ നേതൃത്വത്തിൽ പുതിയ സിസ‌്റ്റത്തിന്റെ ഇൻസ‌്റ്റാൾ ഫെസ‌്റ്റുകളും സംഘടിപ്പിക്കും.

നിയമനാംഗീകാരം ലഭിക്കാതെ രണ്ടായിരത്തോളം അദ്ധ്യാപകർ


കുട്ടികളുടെ എണ്ണത്തിനനുസരിച്ചു അനുവദിക്കാവുന്ന ഡിവിഷനുകളും പോസ്റ്റുകളും

Friday, May 10, 2019

എയ്‌ഡഡ്‌ നിയമനങ്ങൾക്കുള്ള K - Tet യോഗ്യത - നിയമനാംഗീകാരം നൽകുന്നത് സംബന്ധിച്ച്

എയ്‌ഡഡ്‌ സ്‌കൂളിലെ അധിക തസ്തികകളിൽ സംരക്ഷിതാധ്യാപകരെ നിയമിക്കുന്നത് സംബന്ധിച്ച്

കെ-ടെറ്റ് കിട്ടാത്ത അധ്യാപകർ പ്രതിസന്ധിയിൽ


വിജയത്തേരിലേറി സ്റ്റുഡന്റ് പോലീസ്‌ കേഡറ്റുകൾ


അഭിരുചിക്കിണങ്ങിയ കോഴ്സ് തെരഞ്ഞെടുക്കുവാൻ കരിയർ ഗൈഡൻസ് ക്ലാസ്


Tuesday, May 7, 2019

SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി സെന്റ് മേരീസ് ഹൈസ്കൂൾ നാകപ്പുഴ

നാകപ്പുഴ: SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി സെന്റ്‌ മേരീസ്‌ ഹൈ സ്‌കൂൾ. 13 വർഷം തുടർച്ചയായി 100% വിജയം കരസ്ഥമാക്കിയ സ്‌കൂൾ ഇത്തവണയും ഉന്നത വിജയം നേടിയിരിക്കുകയാണ്. 5A+ നേടിയ ആര്യ ബാബുവാണ് സ്‌കൂളിന്റെ അഭിമാനതാരം. 13 കുട്ടികൾ പരീക്ഷ എഴുതിയതിൽ ഒരു കുട്ടി മാത്രമാണ്‌ ഒരു വിഷയത്തിന് നിസാര മാർക്കിന് തോറ്റത്.

സമയത്ത് ജോലിക്ക് വന്നില്ലേൽ പണിപാളും; ബയോമെട്രിക്ക് പഞ്ചിങ് സംവിധാനമൊരുക്കി സർക്കാർ

SSLC പുനർമൂല്യനിർണയം ഇന്നു മുതൽ; വിജ്ഞാപനമിറങ്ങി

SSLC സേ പരീക്ഷ 20 മുതൽ 25 വരെ


SSLC പരീക്ഷയിൽ 100% വിജയം കൈവരിച്ചവർ


SSLC പരീക്ഷയിൽ ഫുൾ A+ നേടിയവർ



Friday, May 3, 2019

Contact



Blog Admin E-mail - bibishjohn@gmail.com
Mobile - 9400427198

സ്‌കൂൾ വിശേഷം


ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും മറ്റും ലഭിക്കുന്നവയാണ്. അതിനാൽ ഇവ ഔദ്യോഗികമോ ആധികാരികമോ ആയിരിക്കണമെന്നില്ല. അവയുടെ കൃത്യത ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും 'സ്‌കൂൾ വിശേഷം' ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല.

ഇടുക്കി, എറണാകുളം ജില്ലകളിലെ എയ്ഡഡ് സ്കൂളുകളിലെ വാർത്തകളും വിശേഷങ്ങളുമാണ് ഈ ബ്ലോഗിലൂടെ പ്രധാനമായും പ്രസിദ്ധീകരിക്കുന്നത്.