നാകപ്പുഴ: കല്ലൂർക്കാട് ഗ്രാമപഞ്ചായത്തും കേരള മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന സ്കൂള്‍ പൗള്‍ട്രി ക്ലബ് നാകപ്പുഴ സെന്റ്.മേരീസ് ഹൈസ്കൂളില്‍ വാർഡ് മെമ്പർ ശ്രീ.ജെറീഷ് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ കുട്ടികള്‍ക്ക് അഞ്ചുവീതം കോഴികളും മരുന്നും തീറ്റയും വിതരണം ചെയ്യുന്ന പദ്ധതിയാണിത്. സഹജീവികളോടുള്ള സ്നേഹവും സമ്പാദ്യശീലവും വളർത്തുന്നതിന്റെ ഭാഗം കൂടിയാണ് ഈ പദ്ധതി. വാർഡ് മെമ്പർ ശ്രീ.ജെറീഷ് ജോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. ജിം പദ്ധതി വിശദീകരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി സിനോബി ജോസ് സ്വാഗതവും പിടിഎ പ്രസിഡന്റ് ശ്രീ ഫ്രാൻസിസ് മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് തിരഞ്ഞെടുത്ത 50 കുട്ടികൾക്കുള്ള കോഴി, തീറ്റ വിതരണവും നടന്നു.
No comments:
Post a Comment