Wednesday, August 14, 2019

First Term Exam One Word - UP (Social Science)

ക്യാൻസർ ബോധവത്ക്കരണ സെമിനാർ നടത്തി




















നാകപ്പുഴ: കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേത്യത്വത്തിലുള്ള ആശാകിരണം പദ്ധതിയുടെ ഭാഗമായി ക്യാൻസർ ബോധവത്ക്കരണ സെമിനാർ നടത്തി. കേരളത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന കാൻസർ രോഗത്തെക്കുറിച്ച് കുട്ടികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. അധ്യാപിക ശ്രീമതി ലൗഷ സിറിയക് പദ്ധതിക്ക് സ്വാഗതം ആശംസിച്ചു. തുടർന്ന് ആശാകിരണത്തിലെ  വിദഗ്ദ്ധൻ സെമിനാർ അവതരണം നടത്തി. അവതരണത്തിനുശേഷം വിദ്യാർത്ഥികൾ സംശയദൂരീകരണം നടത്തുകയും ചെയ്തു.

സ്‌കൂൾ പൗൾട്രി ക്ലബ്ബ് പദ്ധതിക്ക് തുടക്കമായി












നാകപ്പുഴ: കല്ലൂർക്കാട് ഗ്രാമപഞ്ചായത്തും കേരള മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന സ്കൂള്‍ പൗള്‍ട്രി ക്ലബ് നാകപ്പുഴ സെന്റ്.മേരീസ് ഹൈസ്കൂളില്‍ വാർഡ് മെമ്പർ ശ്രീ.ജെറീഷ് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ കുട്ടികള്‍ക്ക് അഞ്ചുവീതം കോഴികളും മരുന്നും തീറ്റയും വിതരണം ചെയ്യുന്ന പദ്ധതിയാണിത്.  സഹജീവികളോടുള്ള സ്നേഹവും സമ്പാദ്യശീലവും വളർത്തുന്നതിന്റെ ഭാഗം കൂടിയാണ് ഈ പദ്ധതി. വാർഡ് മെമ്പർ ശ്രീ.ജെറീഷ് ജോസ് യോഗത്തിന്  അധ്യക്ഷത വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. ജിം പദ്ധതി വിശദീകരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി സിനോബി ജോസ് സ്വാഗതവും പിടിഎ പ്രസിഡന്റ് ശ്രീ ഫ്രാൻസിസ് മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് തിരഞ്ഞെടുത്ത 50 കുട്ടികൾക്കുള്ള കോഴി, തീറ്റ വിതരണവും നടന്നു.

Saturday, August 10, 2019

തയ്യൽ പരിശീലനം ആരംഭിച്ചു



നാകപ്പുഴ: വിദ്യാർത്ഥികളെ സ്വയംപര്യാപ്തരാക്കുന്നതിന്റെ ഭാഗമായി തയ്യൽ  പരിശീലനം ആരംഭിച്ചു. മലയാളം അധ്യാപിക സിനോബി ജോസിന്റെ നേതൃത്വത്തിലാണ് പരിശീലനം ആരംഭിച്ചത്‌. 

വിദ്യാഭ്യാസത്തിനൊപ്പം സ്വയംതൊഴിലും എന്ന ആശയത്തെ മുൻനിർത്തിയാണ് തയ്യൽ പരിശീലനം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥിനികൾക്കു മാത്രമാണ്‌ പരിശീലനം നൽകുന്നത്. നാകപ്പുഴ മാതൃദീപ്തി അംഗങ്ങളാണ് തയ്യൽമെഷീൻ സംഭാവന നൽകിയത്. 

Thursday, August 8, 2019

മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനവുമായി നാകപ്പുഴ സെന്റ്.മേരീസ് ഹൈസ്‌കൂൾ







നാകപ്പുഴ: ഐ ടി അധ്യാപകന്റെ നേതൃത്വത്തിൽ കുട്ടികൾക്ക്  മലയാളം കമ്പ്യൂട്ടിംഗിൽ പരിശീലനം ആരംഭിച്ചു. ആഗസ്റ്റ് 5ആം തീയതി മുതലാണ് പരിശീലനമാരംഭിച്ചത്‌. ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മലയാളം കമ്പ്യൂട്ടിങ്ങ് നടക്കുന്നത്.

എല്ലാ കുട്ടികൾക്കും മാതൃഭാഷയിൽ ടൈപ്പ് ചെയ്യാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ ഉദ്യമം. ആദ്യഘട്ടത്തിൽ യു പി വിഭാഗത്തിലെ കുട്ടികൾക്കാണ് അവസരമൊരുക്കുന്നത്. മലയാളത്തിൽ തിരയുന്നതിനും, ടൈപ്പ്‌ ചെയ്യുന്നതിനും, എഡിറ്റ്‌ ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയാണ് മലയാളം കമ്പ്യൂട്ടിങിലൂടെ ലക്ഷ്യമിടുന്നത്.

Wednesday, August 7, 2019

Omnitux Tutorial | Standard 3 Chapter 6 (കേള്‍ക്കാം തിരിച്ചറിയാം) - ICT

ക്ലാസ് പിടിഎ നടത്തി








നാകപ്പുഴ: ഒന്നാം മിഡ് ടെം പരീക്ഷയോടനുബന്ധിച്ച് ക്ലാസ് പിടിഎ നടത്തി. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസ്സിലെ കുട്ടികളുടെ മാതാപിതാക്കൾ പിടിഎയിൽ പങ്കെടുത്തു. കുട്ടികൾക്ക് പരീക്ഷയിൽ ലഭിച്ച മാർക്ക് അറിയുന്നതിനും കൂടുതൽ മികവ് പുലർത്തുന്നതിന് സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും അധ്യാപകർ രക്ഷകർത്താക്കൾക്ക് മാർഗനിർദേശം നല്കി. 

സൈക്കിൾ പരിശീലനം ആരംഭിച്ചു






നാകപ്പുഴ: സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി കായികാധ്യാപകന്റെ നേതൃത്വത്തിൽ സൈക്കിൾ പരിശീലനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ UP വിഭാഗത്തിലെ കുട്ടികൾക്ക് മാത്രമാണ് പരിശീലനം നൽകുന്നത്. കുട്ടികളെല്ലാവരും ആവേശത്തോടെയാണ് സൈക്കിൾ പരിശീലനത്തിൽ പങ്കെടുക്കാൻ എത്തുന്നത്.
നാകപ്പുഴ KCYM യൂണിറ്റാണ് സൈക്കിൾ സംഭാവന ചെയ്തത്.